ആലുവ : സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താമത് വാർഷികാഘോഷവും ബോധവൽക്കരണ ക്ലാസ്സും, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, സംഘടിപ്പിച്ചു. ചൂർണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ......
പാലക്കാട്ടെ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിലേക്ക് ലോഡുമായി എത്തുന്ന ഒരു കൂറ്റൻ മഹീന്ദ്രാ നാവിസ്റ്റാർ ട്രക്ക് ഇപ്പോൾ നാട്ടുകാർക്ക് ഒരു കൗതുക കാഴ്ചയല്ല, പകരം വലിയൊരു പ്രചോദനമാണ്. കാരണം, ആ 14 ചക്രങ്ങളുള്ള ലോറിയുടെ സാരഥി ഒരു സ്ത്രീയാണ് – 45 വയസ്സുകാരിയായ യോഗിത രഘുവംശി.
ആഗ്രയിൽ നിന്ന് 2341 കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് താണ്ടിയാണ് യോഗിത പാലക്കാട്ടെത്തുന്നത്. ......
സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകർത്ത് കുടുംബത്തിന്റെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ എടുത്തുനൽകി കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷ്. കരുനാഗപ്പള്ളി അഴീക്കലിലാണ് സംഭവം. ......
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഒരു സ്റ്റാർട്ടപ്പിന്റെ പേരിൽ അനധികൃത ഡ്രൈവിംഗ് സ്കൂൾ പ്രവർത്തിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. മൂന്നുവർഷത്തെ പ്രവർത്തനാനുമതി അവസാനിച്ച ഈ സ്റ്റാർട്ടപ്പ്, ഡ്രൈവിംഗ് സ്കൂളിനായി അഞ്ചേക്കർ ഭൂമി ആവശ്യപ്പെട്ടത് സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്.
"യു.സി. ......
നീതി വൈകിയാലും നിഷേധിക്കപ്പെടില്ലെന്ന് തെളിയിച്ച ഒരു പബ്ളിക് പ്രോസിക്യൂട്ടറുടെ കഥയാണ് ദിലീപ് കുമാർ എം.പി.യുടേത്.
2023-ൽ ആഭ്യന്തര വകുപ്പിൽ പ്രമോഷൻ പട്ടിക തയ്യാറാക്കിയപ്പോൾ, യാതൊരു പിഴവും തെളിയിക്കപ്പെടാതെ നീണ്ടുനിന്ന ശാസനാ നടപടികൾ കാരണം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ്-1 ആയ ദിലീപ് കുമാറിന് പ്രമോഷൻ നിഷേധിക്കപ്പെട്ടു. അത് അദ്ദേഹത്തിന്റെ കരിയറിൽ ഒരു കറുത്ത പാടായി നിന്നു.
എന്നാൽ, നീണ്ട രണ്ട് വർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, 2025 മെയ് 13-ന് ചേർന്ന ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി (DPC) യോഗത്തിൽ ദിലീപ് കുമാറിന്റെ പേര് 2023-ലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ 1(a) എന്ന പ്രത്യേക സ്ഥാനത്ത് വീണ്ടും ഉൾപ്പെടുത്തി. ......
കേരളം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ സജ്ജമാകുന്ന സാമൂഹിക സാഹചര്യമുള്ള സംസ്ഥാനമാണ്. എന്നാൽ സേവനരംഗങ്ങളിൽ, പ്രത്യേകിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ, ഉപഭോക്താക്കളുടെ അവകാശങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്ന സാഹചര്യങ്ങൾ മുന്നിൽ വരാറുണ്ട്. ......
കൊച്ചി: ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാവായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എച്ച്പിവി-കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയായ കോണ്‍ക്വെര്‍ എച്ച്പിവി ആന്‍ഡ് കാന്‍സറിന് കേരളത്തിലും തുടക്കമായി. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ (എച്ച്പിവി) പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ പാനല്‍ ചര്‍ച്ച ചെയ്തു. ......
കൊച്ചി: ജോയ് ആലുക്കാസ് ഫൗണ്ടേഷൻ 'ജോയ് ഹോംസ്' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 50 വീടുകൾ കർണാടകയിലെ വിവിധ ഭാഗങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക് കൈമാറി. ബെംഗളൂരുവിലെ നിംഹാൻസ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര താക്കോൽ ദാനം നിർവഹിച്ചു. ......
കൊച്ചി: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളിൽ പ്രവേശനോത്സവം ജൂൺ 2ന് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് പുത്തൻകുരിശ് വടവുകോട് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി. ......